NEWS

ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ കുട്ടിയെ കടിച്ച സംഭവത്തില്‍ ഉടമക്ക് 5000 രൂപ പിഴ

ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹൗസിംഗ് സൊസൈറ്റി ലിഫ്റ്റിനുള്ളില്‍ വളര്‍ത്തുനായ കുട്ടിയെ കടിച്ച സംഭവത്തില്‍ ഉടമക്ക് പിഴയിട്ടു.

ഗാസിയബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നായയുടെ ഉടമക്ക് 5,000 രൂപ പിഴയിട്ടത്.

 

Signature-ad

 

രാജ്‌നഗര്‍ എക്സ്റ്റന്‍ഷനിലുള്ള ചാംസ് കാസില്‍ സൊസൈറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം.വളർത്തു നായയുമായി ഉടമസ്ഥയായ സ്ത്രീ ലിഫ്റ്റിൽ കയറുകയായിരുന്നു.ഈ സമയം ലിഫ്റ്റിൽ ഉണ്ടായിരുന്ന സ്കൂൾ കുട്ടിയെ നായ കടിച്ചിട്ടും നോക്കി നിൽക്കുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഗാസിയാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പിഴ ചുമത്തുകയായിരുന്നു.

Back to top button
error: