NEWS

‘ലക്കി ബില്‍” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു;10 ലക്ഷം തിരുവനന്തപുരത്ത്

നികുതി വെട്ടിപ്പ് തടഞ്ഞ്, ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ജി.എസ്.ടി ഒരുക്കിയ ”ലക്കി ബില്‍” ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് നടന്നു.
ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയത് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ സ്വദേശി പി.സുനില്‍ കുമാറിനാണ്. തിരുവനന്തപുരം പോത്തീസില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
അഞ്ചുപേര്‍ക്ക് രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതവും മൂന്നാം സമ്മാനമായി അഞ്ച് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ലഭിച്ചു.

രണ്ടാം സമ്മാന വിജയികള്‍: രമണി, തച്ചോളി ഹൗസ്, വടകര, കോഴിക്കോട് (മൈ ജി വടകര), അഖില്‍ എസ്, എസ്. വി നിവാസ്, എടത്വ, ആലപ്പുഴ (വെഡ് ലാന്റ് വെഡിങ്‌സ് ഹരിപ്പാട്), ഷിബിന്‍ ശശിധരന്‍, പുലയനാര്‍ക്കോട്ട, തിരുവനന്തപുരം (സോച്ച്‌, തിരുവനന്തപുരം), ബിജുമോന്‍. എന്‍, ശ്രീ കൈലാസത്ത്, ബാലഗ്രാമം, ഇടുക്കി (വരക്കുകാലയില്‍ സ്റ്റീല്‍സ് & സാനിറ്ററിസ്, നെടുങ്കണ്ടം) , അനില്‍പ്രസാദ് എസ്, പഞ്ചമം, ഒയൂര്‍, കൊല്ലം ( ലുലു, കൊച്ചി )

മൂന്നാം സമ്മാന വിജയികള്‍: സുധാകരന്‍ എം , രാമന്തളി , കണ്ണൂര്‍ (ലസ്റ്റര്‍ ഗോള്‍ഡ് പാലസ്, പയ്യന്നൂര്‍) , സുനില്‍ സി.കെ, ചെറിയമ്ബറമ്ബില്‍, ചെങ്ങമനാട്, ആലുവ (കല്യാണ്‍ ജൂവലേഴ്സ്, അങ്കമാലി), സായ്നാഥ് സി, എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, ശംഖുമുഖം, തിരുവനന്തപുരം (രാമചന്ദ്രന്‍, തിരുവനന്തപുരം), സെല്‍വരാജന്‍ കെ.പി, ബി.എസ്.എന്‍.എല്‍ ഭവന്‍, സൗത്ത് ബസാര്‍, കണ്ണൂര്‍ (ബ്രദേഴ്‌സ് ഗിഫ്റ്റ് സെന്റര്‍, കണ്ണൂര്‍ ), അനു സുജിത്ത്, ശ്രവണം, കൊടിയത്ത്,തൃശൂര്‍ ( അല്‍ – അഹലി ബിസിനസ്സ് ട്രേഡ് ലിങ്ക്‌സ്, തൃശൂര്‍.

Signature-ad

 

 

ലക്കി ബില്‍ ബമ്ബര്‍ നറുക്കെടുപ്പ് ഒക്ടോബര്‍ ആദ്യ വാരം ഉണ്ടാകും. 25 ലക്ഷം രൂപയാണ് ബമ്ബര്‍ സമ്മാനം. ഈ മാസം 30 വരെ അപ്‍ലോഡ് ചെയ്യപ്പെടുന്ന ബില്ലുകളാണ് ബമ്ബര്‍ സമ്മാനത്തിനായി പരിഗണിക്കുന്നത്.1,15,000 ത്തോളം ബില്ലുകളാണ് ലക്കി ബില്‍ മൊബൈല്‍ ആപ്പില്‍ ഇതുവരെ അപ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. പേര്, വിലാസം, ഫോണ്‍ നമ്ബര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഉപയോക്താക്കള്‍ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ അപ്ലോഡ് ചെയ്യാം

Back to top button
error: