ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ അച്ഛന്റെ മുഖത്തടിച്ച വനിതാ എസ്.ഐക്കെതിരേ കേസ്. ഡല്‍ഹി ല്ക്ഷമിനഗര് സ്വദേശി വിജേന്ദര്‍ ഗുപ്ത (66)യെയാണ് മരുമകള്‍ ഡിഫന്‍സ് കോളനി പോലീസ് സ്റ്റേഷനിലെ എസ്.ഐ: ചഞ്ചല്‍ ഗുപ്ത മര്‍ദിച്ചത്. അമ്മായിഅമ്മയുടെയും മറ്റൊരു പോലീസുകാരന്റെയും സാന്നിധ്യത്തിലായിരുന്നു വനിതാ എസ്.ഐയുടെ പരാക്രമം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ലക്ഷ്മി നഗറിലെ വീട്ടില്‍ ഭാര്യ വീണയ്ക്കൊപ്പമാണ് വിജേന്ദര്‍ താമസിക്കുന്നത്. ഇവരുടെ മകന് മകന് അങ്കുര്‍ ഗുപ്തയുമായി 2020ല്‍ ആയിരുന്നു ചഞ്ചലിന്റെ വിവാഹം. എന്നാല്‍, നാലു മാസമായപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങി ചഞ്ചല്‍ സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു ചഞ്ചല്‍ ഡിഫന്‍സ് കോളനി സ്റ്റേഷനില്‍ എസ്.ഐ ആയി നിയമിതയായത്.
ഞായറാഴ്ച രാവിലെ ചഞ്ചല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു വരികയും വിജേന്ദറിനെ മര്‍ദിക്കുകയുമായിരുന്നു. പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നാണു വിജേന്ദര്‍ പറയുന്നത്. ചഞ്ചലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും ഡല്‍ഹി പോലീസ് വ്യക്തമാക്കി. പോലീസുകാരന്റെ മുന്നില്‍വച്ച് വിജേന്ദറിനോടും വീണയോടും ചഞ്ചല്‍ വഴക്കിടുകയും തുടര്‍ന്നു മര്‍ദിക്കുകയുമായിരുന്നു.