NEWS
ബംഗളൂരു- കണ്ണൂര്‍ എക്സ്പ്രസില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചു
ബംഗളൂരു: മംഗളൂരു വഴിയുള്ള കെ.എസ്.ആര് ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസില്‍ (16511) സെപ്തംബര്‍ 13 മുതല്‍ രണ്ടു കോച്ചുകള്‍ വര്‍ധിപ്പിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ഒരു തേഡ് ടയര്‍ എ.സി. കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് അനുവദിച്ചത്.
കണ്ണൂര്‍-കെ.എസ്. ആര് ബെംഗളൂരു എക്സ്പ്രസില്‍ (16512) സെപ്തംബര്‍ 14 മുതൽ കോച്ച് വര്‍ധന നിലവില്‍ വരും. ബെംഗളൂരു- കണ്ണൂർ റൂട്ടിലെ രാത്രികാല ട്രെയിനായ കണ്ണൂർ എക്സ്പ്രലെ ആകെ കോച്ചുകളുടെ എണ്ണം ഇതോടെ 18 ആയി. ഒരു എ.സി 2 ടയര്‍, രണ്ട് എ.സി. 3 ടയര്‍, ഒമ്പത് സ്ലീപ്പര്‍ കോച്ചുകള്‍, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ് , രണ്ട് സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം.