റാന്നി : റാന്നി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.
നെല്ലിക്കമൺ തൈപ്പറമ്പിൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (29)വിന്റെ മൃതദേഹമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോഴഞ്ചേരി ചെറുകോൽ കടവിൽ നിന്നും ഫയർഫോഴ്സ് സംഘം കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചയോടെയാണ് ബിബിൻ റാന്നി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയത്.പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.