ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴയിൽ 17 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
ശക്തമായ കാറ്റില്‍ മരങ്ങള്‍ പുരമുകളിലേയ്ക്ക് വീണാണ് വീടുകള്‍ തകര്‍ന്നത്. ചെങ്ങന്നൂര്‍ താലൂക്കില്‍ നാലു വീടുകളും കാര്‍ത്തികപ്പള്ളി താലൂക്കില്‍ 2 വീടുകളും തകര്‍ന്നു.
മാവേലിക്കര താലൂക്കില്‍ 8 വീടുകളും കുട്ടനാട് താലൂക്കില്‍ 3 വീടുകളുമാണ് തകര്‍ന്നത്. ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നദികളിലെ ജലനിരപ്പുയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അടിയന്തര സാഹചര്യം പരിഗണിച്ച് 20 എന്‍ഡിആര്‍എഫ് സംഘം ഇന്നു വൈകിട്ടോടെ ജില്ലയിലെത്തും.