ആലപ്പുഴ: മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ. ചേര്‍ത്തല എക്സ്-റേ ജംഗ്ഷന് തെക്കുള്ള ഹോട്ടലിനെതിരെയാണ് പരാതി.
കരിമീന്‍ വറുത്തതിന് 350-450 രൂപ, തിലോപ്പിയയ്ക്ക് 250-300, കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചതിന് 550, അയല വറുത്തതിന് 200 രൂപ എന്നിങ്ങനെയായിരുന്നു ഇവിടുത്തെ വില.
നെയ്‌മീന്‍കറിക്ക് 220, അയല പൊള്ളിച്ചത് 220, നെയ്‌മീന്‍ വറുത്തത് 260 എന്നിങ്ങനെയാണ് മറ്റുവിലകള്‍. പരാതിയെത്തുടർന്ന് ഹോട്ടലിനെതിരേ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറോടാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.