NEWS

വീടിനോട് ചേര്‍ന്ന് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

രിങ്ങാലക്കുട: വീടിനോട് ചേര്‍ന്ന പറമ്ബില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍.
 ആനന്ദപുരം കൊടിയന്‍കുന്നിലെ തെക്കേക്കര വീട്ടില്‍ പ്രസാദ് (38) ആണ് അറസ്റ്റിലായത്.

ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

 

Signature-ad

 

ആനന്ദപുരം കൊടിയന്‍കുന്നില്‍ ആണ് സംഭവം. ഒന്നരമാസത്തോളം വളര്‍ച്ചയുള്ള ചെടികളാണ് കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

Back to top button
error: