പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന ഒരു മലയാളി കുടുംബത്തെയും ആ കുടുംബത്തിലെ ഇരുപതുകാരിയെയും ചുറ്റിപ്പറ്റിയാണ് ‘സേവ് ദ ഡേറ്റ്’ എന്ന ഹ്രസ്വ ചിത്രം വികസിക്കുന്നത്. പെൺ കുട്ടിക്ക് വിവാഹ പ്രായം ആയി എന്ന് ആ വീടിന് പുറത്തുള്ളവർ കരുതുകയും ഇരുപത് വയസേ ആയിട്ടുള്ളൂ എന്ന് വീട്ടുകാർ തിരിച്ചറിയുകയും ചെയ്യുന്നിടുത്താണ് കഥ വികസിക്കുന്നത്.
ചെറുപ്രായത്തിൽ വിവാഹം കഴിക്കാതിരിക്കാൻ പെൺകുട്ടിക്ക് തന്റെതായ മറ്റ് കാരണങ്ങൾ ഉണ്ടുതാനും. പെണ്ണു കാണാൻ വരുന്നവരുമായി പെൺകുട്ടി നടത്തുന്ന ആശയവിനിമയങ്ങളും പിന്നീടുണ്ടായ സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
ജാതിയും മതവുമൊക്കെ ഇപ്പോഴത്തെ തലമുറയ്ക്ക് അത്ര പ്രിയപ്പെട്ടതാണോ? വിവാഹം കഴിക്കാനും മറ്റും അവർ ജാതിയെയും മതത്തെയും ഉപയോഗപ്പെടുത്തുന്നുണ്ടോ? അതല്ലേൽ അവർക്ക് അത് ആവശ്യമാണോ? തുടങ്ങിയ കാര്യങ്ങൾ ഹ്രസ്വ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഏതാണ്ട് 8 മിനുട്ടിൽ താഴെ മാത്രമുള്ള ഹ്രസ്വ ചിത്രത്തിൽ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓണക്കാലവുമായി ബന്ധപ്പെട്ടു തന്നെ ഒരു “ബോൾഡ് അറ്റംറ്റ്” നടത്തി തിരക്കഥാകൃത്തും സംവിധായകനുമായ ജോസഫ് മാത്യു ഐക്കരപ്പറമ്പിൽ എന്ന് പറയേണ്ടിയിരിക്കുന്നു.