മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരം, യശ്വന്ത്പുരയില്‍നിന്ന് കൊല്ലം, ഹൈദരാബാദില്‍നിന്ന് തിരുവനന്തപുരം തുടങ്ങിയവയാണ് ഓണക്കാലത്ത് ഓടിക്കുന്ന പ്രത്യേക ട്രെയിനുകള്‍. നേരത്തെ അനുവദിച്ച ട്രെയിനുകൾക്ക് പുറമെയാണിത്.
ഷെഡ്യൂള്‍: ഹൈദരാബാദ് -തിരുവനന്തപുരം(07119): സെപ്തംബര്‍ 5ന് വൈകീട്ട് 6.15ന് ഹൈദരാബാദില്‍നിന്ന് പുറപ്പെട്ട് സെപ്തംബര്‍ 6 രാത്രി 11.45ന് തിരുവനന്തപുരത്തെത്തും. സെപ്തംബര്‍ 10ന് രാത്രി 10ന് തിരിച്ച് പോകും. സെപ്തംബര്‍ 12 പുലര്‍ച്ചെ 3മണിക്ക് ഹൈദരാബാദിലെത്തും.
മൈസൂരു- തിരുവനന്തപുരം(06501): സെപ്തംബര്‍ 7 ഉച്ചക്ക് 12.15ന് പുറപ്പെടും. രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും. തിരിച്ച് സെപ്തംബര്‍ എട്ടിന് ഉച്ചക്ക് 12.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.15ന് മൈസൂരുവിലെത്തും.
യശ്വന്ത്പൂ-കൊല്ലം(06501): സെപ്തംബര്‍ 7ന് ഉച്ചക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്തംബര്‍ 8ന് രാവിലെ 6.10ന് പുറപ്പെട്ട് രാത്രി 10ന് യശ്വന്ത്പൂരിലെത്തും.