നെഹ്‌റു ട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിയോടെയാണ് മത്സരങ്ങൾ തുടങ്ങുക. ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.20 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 77 വള്ളങ്ങളാണ് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മത്സരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനവും ഉണ്ടാകും.
നാലുമണി മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്‍പതു ചുണ്ടന്‍ വള്ളങ്ങള്‍ക്കു അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ബോട്ട് ലീഗിന് യോഗ്യത നേടും. സി ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവര്‍ക്കു മാത്രമാണ് ഗാലറിയിലേക്ക് പ്രവേശനം. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ ഫെസിലിറ്റേഷന്‍ കൗണ്ടറില്‍ നിന്ന് ഫിസിക്കല്‍ ടിക്കറ്റ് വാങ്ങണം.