KeralaNEWS

സില്‍വര്‍ലൈന്‍ മംഗലാപുരം വരെ: മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചയ്ക്ക് ധാരണയായി. സില്‍വര്‍ ലൈന്‍ പദ്ധതി മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ചാണ് ചര്‍ച്ച. ഈ മാസം അവസാനത്തോടെ ബംഗളൂരുവിലാണ് ചര്‍ച്ച നടക്കുക.

കോവളത്ത് നടക്കുന്ന മുഖ്യമന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തിലാണ് ചര്‍ച്ച നടത്താനുള്ള തീരുമാനമായത്. സില്‍വര്‍ ലൈന്‍ അജന്‍ഡ കൗണ്‍സില്‍ യോഗം മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം പരിഗണിക്കും. തലശ്ശേരി-മൈസൂര്‍-നഞ്ചന്‍കോട് പാതയും മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.

Signature-ad

മുഖ്യമന്ത്രി പിണറായി വിജയനു പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

 

Back to top button
error: