അർശസ്സിന് തക്രത്തേക്കാൾ(മോര്) നല്ലൊരു ഔഷധമില്ലെന്നാണ് ചരകാചാര്യമതം.അതുകൊണ്ട് തന്നെ ഭേദം(bleeding or non bleeding) നോക്കാതെതന്നെ അർശസ്സിൽ മോരു കഴിക്കാവുന്നതാണ്. മോരു നല്ലൊരു പാനീയം എന്ന നിലയിലും ഉപയോ ഗിക്കാം തക്രപ്രയോഗംകൊണ്ടു നശിച്ച അർശസ് പിന്നെ ആവിർഭവിക്കില്ല.
(തൈരിൽ വെള്ളം ചേർത്ത് കുലുക്കിയത് മോരല്ല… തൈരു കടഞ്ഞ് വെണ്ണ മാറ്റിയതാണ് മോര് എന്ന് ഓർമ്മിപ്പിക്കുന്നു)
കൊടുവേലി കിഴങ്ങു ശുദ്ധിപെടുത്തി മൺകലത്തിനുള്ളിൽ തേച്ചുപിടിപ്പിച്ച് ഉണങ്ങി കഴിയുമ്പോൾ തൈരോ മോരോ അതിനുള്ളിൽ ഒഴിച്ചടച്ചു സൂക്ഷിച്ചുകൊണ്ട് പതിവായി കഴിക്കുന്നത് അർശസ്സിന് നല്ലതാണ്.
ആഹാരം പരമാവധി കുറച്ചുകൊണ്ടും തക്രം മാത്രം കഴിച്ച് കൊണ്ടും നിശ്ചിതകാലം കഴിയുക എന്നതാണ് തക്ര പാന വിധിയുടെ സാരം. “നിരന്നോ വാ”(അതായത് അന്നം ഇല്ലാതെ ) എന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് ആഹാരം ഉപേക്ഷിച്ചും ആഹാരകാലങ്ങളിൽ എല്ലാം ആവശ്യംപോലെ തക്രം കുടിച്ചുകൊണ്ടും ജീവിക്കുക എന്നുമാണ് മനസ്സിലാക്കേണ്ടത്.
ദീർഘകാലാനുബന്ധിയായ അർശോ രോഗരോഗ ഫലമായി അങ്ങേയറ്റം ദഹനമാന്ദ്യമുണ്ടാകാം.(വിശപ്പില് ലായ്മ) അപ്രകാരമുണ്ടായാൽ അർശോരോഗിയുടെ ഏക ആശ്വാസം തക്രം മാത്രമാണ്. രോഗിയുടെ സ്ഥിതിക്കനുസരിച്ച് ഏഴോ, പതിനഞ്ചോ ദിവസം തക്ര പാന ചികിത്സ ചെയ്യാം.
പ്രഭാതത്തിൽ അനുയോജ്യ മാത്രയിൽ(അളവിൽ) നല്കപ്പെടുന്ന തക്രം ദഹിച്ചുകഴിഞ്ഞാൽ
മലർ ചേർത്തുണ്ടാക്കുന്ന
തക്രാവലേഹിക കഴിക്കാം. ദഹനസ്ഥിതിയനുസരിച്ച് തക്രം ചേർത്തുണ്ടാക്കുന്ന നേർത്ത പൊടിയരിക്കഞ്ഞി, പൊടിയരിച്ചോറ് എന്നിവയും കഴിക്കാം..
ഉങ്ങിൻ തളിര് ഒരു പിടി എടുത്ത് അരിഞ്ഞ് കരിവേപ്പില, കടുക്, ചുവന്നുള്ളി എന്നിവ നെയ്യിൽ വറുത്തു കടുകു പൊട്ടുമ്പോൾ അതിലിട്ട് ഉപ്പും വെള്ളവും തളിച്ച് അടച്ചുവയ്ക്കുക. ഇങ്ങനെ 15 മിനിട്ടു പചിച്ചശേഷം തേങ്ങാ ചുരണ്ടിയതും ചേർത്തു ചോറുണ്ണുമ്പോൾ കൂട്ടി ഉണ്ണുക. ഏതാനും ദിവസങ്ങൾ തുടർന്നാൽ അർശസ്സ് വ്രണങ്ങളിലെ ചോരയും പഴുപ്പും പോയി ശുദ്ധമാകും. കുടൽക്യമികൾ ശമിക്കു കുടലിലുണ്ടാകുന്ന മുഴകൾക്കും ശമനമുണ്ടാകും…
(കടപ്പാട്:Dr ശ്രീജിത്ത് സുരേന്ദ്രൻ:-8086596803)