കൊച്ചി: ഇന്ന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ റെയില്‍വേ പദ്ധതികളുടെ സമർപ്പണവും ഉദ്ഘാടനവും നിര്‍വഹിക്കും.വൈകിട്ട് ആറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് കന്‍വെന്‍ഷന്‍ ഹാളിലാണ് ചടങ്ങ്.
750 കോടി രൂപ ചെലവില്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഭാഗത്തെ 27 കിലോമീറ്റര്‍ പാത പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. ഇതോടെ, തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള 634 കിലോമീറ്റര്‍ മുഴുവന്‍ ഇരട്ടപ്പാതയാകും
കൊല്ലത്തിനും പുനലൂരിനുമിടയില്‍ 76 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ, പുതുതതായി വൈദ്യുതീകരിച്ച ഭാഗവും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും.
കോട്ടയം-എറണാകുളം, കൊല്ലം-പുനലൂര്‍ എന്നീ പാതകളിലെ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ചടങ്ങില്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.
എറണാകുളത്തിനും കായംകുളത്തിനും ഇടയില്‍ പുതിയ മെമു എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിനു (ട്രെയിന്‍ നമ്ബര്‍ 16309/16310) തുടക്കം കുറിക്കും. 2022 സെപ്റ്റംബര്‍ 2 മുതല്‍ ട്രെയിന്‍ പതിവു സര്‍വീസ് ആരംഭിക്കും.
നിലവില്‍ കൊല്ലം-പുനലൂര്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ (ട്രെയിന്‍ നമ്ബര്‍.06661/06669 & 066606/0667) മെമു സര്‍വീസുകളായി പരിവര്‍ത്തനം ചെയ്യുകയും 2022 സെപ്റ്റംബര്‍ 2 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും.