നെഹ്റു കുടുംബത്തെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലെന്ന് കെ മുരളീധരന് എംപി. കോണ്‍ഗ്രസില്‍ ജനാധിപത്യം ഉണ്ടെന്നതിന് തെളിവാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിലര്‍ മുന്നോട്ട് വന്നത്. നെഹ്റു കുടുംബമാണ് കോണ്‍ഗ്രസിന്റെ അവസാന വാക്ക്. ജനാധിപത്യപരമായ മത്സരങ്ങള്‍ മുമ്പും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടെന്ന് കെ മുരളീധരന് പറഞ്ഞു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരുടെ പാരമ്പര്യം പേറുന്ന കുടുംബമാണ് നെഹ്റു കുടുംബം. അത് മതേതരമാണ്. അങ്ങനെയുള്ള ഒരു കുടുംബത്തെ സാധാരണ കുടുംബമായി മാത്രം കാണുന്നത് ശരിയല്ല. ഒരു കോണ്‍ഗ്രസുകാരനും അങ്ങനെ കരുതാന്‍ സാധിക്കില്ലെന്നും കെ മുരളീധരന് പറഞ്ഞു.കോണ്‍ഗ്രസ് തലപ്പത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെഹ്റു കുടുംബമാണ് പാര്‍ട്ടിയുടെ കരുത്ത്. അതിനെ ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അനുവദിക്കില്ല. പാര്‍ട്ടിയിലെ അന്തിമ വാക്ക് നെഹ്റു കുടുംബത്തിന്റേതാണെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.