റാന്നി വണ്‍വേ റോഡില്‍ എംഎല്‍എ. പടിയിലെ കുഴികളാണ് റാന്നി എസ്‌ഐ. ശ്രീജിത്ത് ജനാര്‍ദനന്റെ നേതൃത്വത്തില്‍ മൂടിയത്. കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും ഈ ഭാഗത്ത്് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇത് മാമുക്ക് വരെ നീണ്ടിരുന്നു. വണ്‍വേ റോഡില്‍ പേട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നേരേ പോകുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമായതും.
വണ്‍വേയുടെ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളും ഇട്ടിയപ്പാറയിലൂടെ തിരിച്ചുവിട്ടിട്ടും പ്രശ്നത്തിന് പൂര്‍ണ പരിഹാരമായില്ല. ഈ കുഴികളില്‍ വാഹനങ്ങള്‍ വേഗംകുറച്ച് ഇറങ്ങിക്കയറി പോകുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നതായി മനസ്സിലാക്കിയ പൊലീസ് പൊതുമരാമത്ത് അധികൃതരെ വിവരമറിയിച്ചു.
ഒടുവിൽ ഒന്നും നടക്കാതായതോടെ തത്കാലം കുഴിയടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എസ്‌ഐ. ശ്രീജിത്ത് പറഞ്ഞു. മിനിലോറിയില്‍ മക്ക് വരുത്തിച്ച് എസ്‌ഐ.യും ഒപ്പമുണ്ടായിരുന്ന സി.പി.ഒ.മാരായ ഉണ്ണിക്കൃഷ്ണന്‍, ഷിന്റോ എന്നിവരും ചേര്‍ന്ന് കുഴി അടയ്ക്കുകയായിരുന്നു.