ആലപ്പുഴ: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ഹരിപ്പാട് ദേവസ്വത്തിന്റെ സ്‌കന്ദന്‍ എന്ന ആനയാണ് പാപ്പാന്‍ ഭക്ഷണം നല്‍കുന്നതിനിടെ ഇടഞ്ഞത്.
ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു.പാപ്പാന്‍ ഗോപാലനെ ആലപ്പുഴ വണ്ടാനം മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊല്ലപ്പെട്ടിരുന്നു.രണ്ടാം പാപ്പാന്‍ പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ ജയ്‌മോന്‍ ആണ് മരിച്ചത്.തീറ്റ നല്‍കാനായി പോയപ്പോഴായിരുന്നു ആക്രമണം.