NEWSWorld

മൂന്നു ദിവസം കുളിമുറിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീക്ക് ഒടുവില്‍ സിനിമാസ്‌റ്റൈല്‍ മോചനം

മൂന്നു ദിവസം കുളിമുറിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയ്ക്ക് ഒടുവില്‍ സിനിമാസ്‌റ്റൈല്‍ മോചനം. ഓഗസ്റ്റ് 22 ന് തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള വീട്ടിലാണ് സംഭവം.

രാത്രി പതിവുപോലെ കുളിക്കാനായി കയറിയതാണ് 54 കാരിയായ സ്ത്രീ. എന്നാല്‍, കുളി കഴിഞ്ഞ് നോക്കിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. നാല് നിലകളുള്ള ആ ടൗണ്‍ഹൗസില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വീടിന് ചുറ്റും സുരക്ഷിതമായ സ്റ്റീല്‍ ഗേറ്റുകള്‍ നിര്‍മ്മിച്ചതിനാല്‍ അവരുടെ നിലവിളി ആരും കേട്ടില്ല.

Signature-ad

ഒടുവില്‍ രക്ഷപ്പെടലില്ല എന്ന് തോന്നിയ അവര്‍ കുളിമുറിയുടെ ചുമരില്‍ ഒരു യാത്രാ കുറിപ്പ് എഴുതി വച്ചു:
‘ഞാന്‍ 22-ാം തീയ്യതി ഇവിടെ കുടുങ്ങിയതാണ്. പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഇത്ര ദിവസവും ടാപ്പിലെ വെള്ളം കുടിച്ചാണ് ഞാൻ ജീവിച്ചത്. അത് തീര്‍ന്നു കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമായിരിക്കും. സഹായത്തിന് വേണ്ടി ഒരുപാട് നിലവിളിച്ചു. ആരും വന്നുമില്ല’

ഈ കുറിപ്പും പക്ഷേ ആരും ശ്രദ്ധിച്ചില്ല.

മൂന്നു ദിവസമായി വിവരമൊന്നും അറിയാത്തതിനാലും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാലും സ്ത്രീയുടെ സഹോദരി ആകെ ഭയന്നു പോയി. ഈ സ്ത്രീയെ കാണാനില്ലെന്ന് അവരാണ് പൊലീസിൽ അറിയിച്ചത്. ഒടുവില്‍ ഗേറ്റും കതകും പൊളിച്ച്‌ എത്തിയവർ കുളിമുറിക്ക് അകത്തു നിന്ന് സ്ത്രീയെ കണ്ടെത്തി.

Back to top button
error: