NEWS

വ്യാപക മഴ; പത്തനംതിട്ടയില്‍  പലയിടത്തും ഗതാഗതം തടസപ്പെട്ടു 

റാന്നി: ഇന്നലെ രാത്രി ഉണ്ടായ കനത്തമഴയെ തുടർന്ന് റോഡിലേക്ക് വെള്ളം കയറി പത്തനംതിട്ടയിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടു.
റാന്നി പുള്ളോലി,ചുങ്കപ്പാറ,ചാലാപ്പള്ളി, വെണ്ണിക്കുളം എന്നിവിടങ്ങളിലാണ് ഗതാഗതം തടസപ്പെട്ടത്.ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. മണിമല പൊന്തന്‍പുഴയില്‍ വീട്ടിലേക്കു മണ്ണിടിഞ്ഞു വീണെങ്കിലും ആളപായമില്ല.
സെപ്തംബര്‍ ഒന്ന് വരെ ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്.

Back to top button
error: