കെയ്റോ: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് അമ്മാവനെ കുത്തിക്കൊലപ്പെടുത്തി യുവാവ്. ഈജിപ്തിലാണ് സംഭവം. 60കാരനായ ഈജിപ്ത് സ്വദേശിയെ മകളുടെ പ്രതിശ്രുത വരന് കൂടിയായ യുവാവാണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മധ്യവയസ്കന്റെ നെഞ്ചിലും കഴുത്തിലും വയറ്റിലുമടക്കം 60 തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുടുംബ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റാണ് ഇയാള്‍ മരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രതിയായ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. കൃത്യത്തിന് പിന്നാലെ യുവാവും വഴക്കില്‍ ഉള്‍പ്പെടെ മറ്റ് 11 പേരും അറസ്റ്റിലായി.