KeralaNEWS

സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെ ആക്രമണം

സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെ ആക്രമണം.ഇന്നലെ
രാത്രിയിൽ വീട്ടിലേക്ക് ഒരു സംഘം കല്ലെറിയുകയായിരുന്നു.
ആനാവൂരിന്റെ മുറി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ജനൽചില്ലുകൾ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സി പി എം ജില്ലാ കമ്മിറ്റി ഓഫിസിനു നേർക്കു ഒരു സംഘം കല്ലേറ് നടത്തിയിരുന്നു. സംഭവത്തിൽ മൂന്നു എ ബി വി പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാക്കി ഉള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Back to top button
error: