പാലക്കാട് കൊടുവായൂർ ഗവണ്മെന്റ് ജി എച്ച് എസ് എസിലാണ് ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന സംഭവം നടന്നത്. ഫിസിക്സ് ലാബിൽ നാല് കുഞ്ഞുങ്ങളുമായി കഴിയുകയായിരുന്നു അമ്മപ്പൂച്ച. ലാബ് വൃത്തിയാക്കാൻ ആളുവന്നപ്പോൾ അമ്മപ്പൂച്ച തന്റെ 4 കുഞ്ഞുങ്ങളിൽ 3 പേരെയും സുരക്ഷിതസ്ഥാനത്തേക്ക് സ്ഥലം മാറ്റി. എന്നാൽ ഇതൊന്നും അറിയാതെ ടീച്ചർ ലാബ് പൂട്ടിപ്പോയി. അവശേഷിച്ച ഒരു കുഞ്ഞിനെ രക്ഷിക്കാൻ ലാബ് പൂട്ടിയ ടീച്ചറിനെ തേടി അമ്മപ്പൂച്ച സ്റ്റാഫ്റൂമിലെത്തി. ഓരോരുത്തരെയുംമാറിമാറി നോക്കി നിലവിളിച്ചു നടന്നു..ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പൂച്ച വിടാതെ കരച്ചിൽ തുടർന്നതോടെ കാര്യം മനസ്സിലാക്കിയ ടീച്ചേർസ് അമ്മപ്പൂച്ച യോടൊപ്പം കുഞ്ഞി നെ അന്വേഷിക്കാനിറങ്ങി. പല സ്ഥലത്തും തിരഞ്ഞിട്ടും കിട്ടാതെ പൂച്ചയുടെ പിന്നാലെ പോയി അവസാനം ലാബിലെത്തിലാബിൽ നിന്നും കുഞ്ഞിനെകിട്ടിയപ്പോൾ അമ്മപ്പൂച്ചയ്ക്കും ടീച്ചർമാർക്കും ഉണ്ടായ ആശ്വാസത്തിനതിരില്ലായിരുന്നു..
എത്ര മക്കളുണ്ടെങ്കിലും ഒന്നിനെ നഷ്ടപ്പെട്ടാൽ പിടയുന്ന അമ്മമനസ്സ് …. ഇന്നുകണ്ടു… പകരം വയ്ക്കാനാകാത്ത പദം …മാതൃത്വം