DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ഗായത്രി ബാബുവിനെതിരായ ആർ എസ് എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ
എൽ ഡി എഫ് നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയിൽ പങ്കെടുക്കവേയാണ് , പുറത്തു നിന്ന് സംഘടിച്ചെത്തിയ ആർ എസ് എസ് – എബിവിപി ക്രിമിനലുകൾ ഗായത്രി ബാബുവിനെ ആക്രമിച്ചത്.
കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന്
DYFI തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് വഞ്ചിയൂർ പുത്തൻ റോഡ് ജംഗ്ഷനിൽ നടന്ന ജാഥ യോഗ പരിപാടിയിലേക്ക്, അതിക്രമിച്ചു കയറിയ എട്ടോളം RSS – ABVP ക്രിമിനലുകളാണ് ഗായത്രി ബാബുവിനെ ആക്രമിച്ചത്.