TRENDING

കൂടെ കിടന്നില്ല ,നിർബന്ധിച്ചപ്പോഴും പ്രണയിച്ചില്ല ,തന്നെ അഹങ്കാരിയാക്കി ,തുറന്നു പറഞ്ഞ് ബോളിവുഡ് നടി

ബോളിവുഡിലെ ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് രഹസ്യങ്ങൾ വെളിപ്പെടുത്തി നടി രവീണ ടണ്ഠൻ .കൂടെ കിടക്കുക ,പ്രണയ ബന്ധങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാത്തതിനാൽ തന്നെ ബോളിവുഡ് അഹങ്കാരിയായി ചിത്രീകരിച്ചുവെന്നു രവീണ ടണ്ഠൻ പറയുന്നു .

തനിക്ക് സിനിമയിൽ ഗോഡ്ഫാദർമാർ ഉണ്ടായിരുന്നില്ല .താൻ ഒരു ക്യാമ്പിന്റെയും ആളായിരുന്നില്ല ,അതുകൊണ്ടു തന്നെ താൻ മാറ്റി നിർത്തപ്പെട്ടുവെന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രവീണ പറഞ്ഞു .

Signature-ad

സിനിമയിൽ തന്നെ പ്രൊമോട്ട് ചെയ്യാൻ ആരുമില്ലായിരുന്നു .അവസരങ്ങൾക്കായി കൂടെ കിടക്കാൻ നിർബന്ധം ഉണ്ടായിരുന്നെങ്കിലും താനത് ചെയ്യില്ല .പ്രണയിക്കാനും നിർബന്ധം ഉണ്ടായിരുന്നു .എന്നാൽ താനതിനും മുതിർന്നില്ല .ഇതൊക്കെ മൂലം നിരവധി അവസരങ്ങൾ സിനിമയിൽ നഷ്ടമായി .അഹങ്കാരി ആയി പരിഗണിച്ച് മാധ്യമങ്ങൾ തനിക്കെതിരെ നിരന്തരം വാർത്ത എഴുതിയെന്നും രവീണ പറഞ്ഞു .

സ്ത്രീപക്ഷത്തെ കുറിച്ച് പ്രസംഗിക്കുന്ന വനിതാ ജേര്ണലിസ്റ്റുകൾ പോലും തനിക്കൊപ്പം നിന്നില്ല .അവരെല്ലാം നായകന്മാർക്കും കാമുകിമാർക്കും പിന്നാലെ പോയി .സ്ത്രീ എന്ന പരിഗണന പോലും തനിക്ക് തന്നില്ല .അതേസമയം ചില സ്ത്രീകൾക്ക് അവർ സഹായം ചെയ്യുന്നത് കണ്ട് താൻ അമ്പരന്നുവെന്നും രവീണ ചൂണ്ടിക്കാട്ടി .

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം വിവാദമായതിനു പിന്നാലെയാണ് രവീണയുടെ വെളിപ്പെടുത്തൽ .പോരാടിയാണ് താൻ കരിയറിൽ തിരിച്ചു വന്നത് .സത്യം പറയുന്നവരെ നുണയർ എന്ന് വിളിക്കും .വ്യാജവാർത്തകൾ നിരന്തരം നൽകി കരിയർ പൊളിക്കും .കരിയറിന്റെ തുടക്കത്തിൽ താനും ബൊളിവുഡിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിൽ പെട്ടുപോയെന്നു രവീണ സമ്മതിച്ചു .

Back to top button
error: