CrimeNEWS

ബാറുകളില്‍ പൊലീസ് പരിശോധന, കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തു; 785 പേര്‍ പിടിയില്‍

ലഖ്നൗ: ഹുക്ക ബാറുകളുടെ അനധികൃത പ്രവർത്തനങ്ങളും മയക്കുമരുന്ന് വിൽപനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉത്തർപ്രദേശ് പൊലീസ് നടത്തിയ വ്യാപക റെയിഡിൽ 785 പേർ പിടിയിലായി.

ഒരു ദിവസം മുഴുവൻ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് 785 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. 18 ജില്ലകളിലായി 342 ഇടങ്ങളിലാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. വിവിധ ഇടങ്ങളിൽ നിന്നായി ആറ് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനൊപ്പം 702 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ മാധ്യമങ്ങളെ അറിയിച്ചു.

Signature-ad

വൻതോതിൽ ഹുക്കകൾ, പുകയില, രാജ്യ നിർമ്മിത മദ്യം, വിദേശമദ്യം, ഇലക്ട്രോണിക് സ്പാർക്ക് തോക്കുകൾ എന്നിവയും മറ്റ് നിരോധിത വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. 342 ഹുക്ക ബാറുകളിലും മയക്കുമരുന്ന് വിൽപ്പനക്കാരുമായി ബന്ധപ്പെട്ട 4,338 സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെന്നും എ ഡി ജി പി പ്രശാന്ത് കുമാർ വ്യക്തമാക്കി.

Back to top button
error: