അമരാവതി: വാട്ട്സ്ആപ്പ് സന്ദേശത്തില്‍ ക്ലിക് ചെയ്ത റിട്ട. അധ്യാപികയ്ക്ക് നഷ്ടമായത് 21 ലക്ഷം രൂപ. അന്നമയ്യ ജില്ലയിലെ വരലക്ഷ്മിക്കാണു ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടമായത്.
പരിചിതമല്ലാത്ത നമ്പരില്‍നിന്ന് തിങ്കളാഴ്ചയാണ് അവര്‍ക്ക് വാട്ട്സ്ആപ്പ് സന്ദേശം കിട്ടിയത്. ഒരു ലിങ്കാണു സന്ദേശമായി ലഭിച്ചത്.
ഇതില്‍ ക്ലിക് ചെയ്തപ്പോള്‍ ഫോണ്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാകുകയായിരുന്നത്രേ. 20,000, 40,000, 80,000 രൂപ എന്ന കണക്കിലാണു ഹാക്കര്‍മാര്‍ ബാങ്കില്‍നിന്നു പണം പിന്‍വലിച്ചത്. പണം പിന്വലിക്കപ്പെടുമ്പോള് ബാങ്കില്‍നിന്നു സന്ദേശം ലഭിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം അവര്‍ക്കു മനസിലാക്കാനായില്ലെന്നു കേസ് അന്വേഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുരളി കൃഷ്ണ അറിയിച്ചു.