CrimeNEWS

പ്രണയ ബന്ധത്തിന്‍റെ പേരില്‍ 16 വയസുകാരനെ കമ്പികൊണ്ട് മുതുകിന് കുത്തി കൊലപ്പെടുത്തി

ബരാബങ്കി: പ്രണയ ബന്ധത്തിന്‍റെ പേരില്‍ 16 വയസുകാരനെ കൊലപ്പെടുത്തി. കേസിൽ മൂന്ന് പേരെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ബരാബങ്കിയിലെ ദരിയാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം.  സൂരജ് ചൗഹാന്‍ എന്നാണ് കൊലചെയ്യപ്പെട്ട കൌമരക്കാരന്‍റെ പേര്.

സൂരജിന്‍റെ  മൃതദേഹം തിങ്കളാഴ്ച വൈകുന്നേരമാണ് ഗ്രാമത്തിലെ വയലില്‍ കാണപ്പെട്ടത്. കമ്പികൊണ്ട് ക്രൂരമായ രീതിയില്‍ മുതുകിൽ മുറിവേറ്റ പാടുകളോടെയാണ് ഗ്രാമവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പതിനാറുകാരനായ  സൂരജിന്‍റെ  അമ്മാവൻ രാംതേജ് പൊലീസിന് നല്‍കിയ പരാതി പ്രകാരം, ഞായറാഴ്ച രാത്രിയാണ് സൂരജ് വീട്ടില്‍ നിന്നും പോയത്. ഗ്രാമത്തിന് പുറത്തുള്ള പലചരക്ക് കടയിലേക്ക് രാത്രി കാവലിനാണ് സൂരജ് പോയിരുന്നു.

Signature-ad

പിറ്റേ ദിവസം കടയിൽ സൂരജിനെ കാണാതെ വന്നതോടെ വീട്ടുകാർ തിരച്ചിൽ നടത്തുകയും വയലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈലും മൃതദേഹത്തിന് സമീപം കിടന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കല്ലു, ഫരീദ്, ആബിദ് എന്നീ മൂന്ന് പേരെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നത് എന്നാണ് സൂരജിന്‍റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. ഈ യുവാക്കളുടെ ബന്ധുവായ ഒരു പെണ്‍കുട്ടിയുമായി സൂരജ് സ്നേഹത്തിലായിരുന്നു. ഇതിന്‍റെ പേരില്‍ സൂരജും ഇവരും തമ്മില്‍ തര്‍ക്കവും, സൂരജിന് ഇവരില്‍ നിന്നും ഭീഷണിയും ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

പെൺകുട്ടിയുമായി പ്രണയത്തിലായതിനാലാണ് സൂരജിനെ കൊലപ്പെടുത്തിയെന്ന് സൂരജിന്‍റെ അമ്മാവന്‍ രാംതേജ് പരാതിയിൽ ആരോപിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെയും കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ദരിയാബാദ്  പോലീസ് സ്റ്റേഷൻ ഇൻചാർജ് ഡിപി ശുക്ല പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  കൗമാരക്കാരന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: