ഗുരുവായൂർ :ഏറെനാളായുള്ള ജനങ്ങളുടെ മുറവിളിക്കൊടുവിൽ ഗുരുവായൂരിൽ റയിൽവെ മേൽപ്പാലം യാഥാർത്ഥ്യമാകുന്നു.
22 കോടി രൂപ ചെലവഴിച്ച് കിഫ്ബിയിലുള്‍പ്പെടുത്തി നടക്കുന്ന മേല്‍പ്പാലനിര്‍മാണം അതിവേഗത്തിലാണ് നടക്കുന്നത്.10 മാസത്തിനുള്ളില്‍ 45 ശതമാനം പണി പൂര്‍ത്തീകരിച്ചു.ഡിസംബറിൽ ഉത്ഘാടനം നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
ഒരു രൂപപോലും കേന്ദ്ര ഫണ്ടില്ലാതെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റെയിൽവേ മേൽപ്പാലം പൂര്‍ത്തീകരിക്കുന്നത്.