ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര, രണ്ടാം ഏകദിനത്തിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി.അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.ബാറ്റിംഗിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങിയ മലയാളി താരം സഞ്ജു വി സാംസണായാരിന്നു ഇന്നത്തെ മത്സരത്തിലെ താരം.
39 പന്തിൽ 43 റൺസെടുത്ത് പുറത്താകാതെ നിന്ന മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സിംബാബ്വെ കുറിച്ച 162 റൺസ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറിൽ നിസാരമായി മറികടക്കുകയായിരുന്നു.
ഇന്ത്യയുടെ സ്കോർ 161ൽ നിൽക്കെ, സിംബാബ്വെ ബൗളർ ഇന്നസെന്റ് കയയുടെ പന്ത് സിക്സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. 21 പന്തിൽ 33 റൺസുമായി ശിഖർ ധവാനും 34 പന്തിൽ 33 റൺസുമായി സുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പരമ്പരയിൽ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 38.1 ഓവറിൽ 161 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.കിടിലൻ ക്യാച്ചുമായി സഞ്ജു തന്നെയായിരുന്നു അവിടെയും താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയുടെ ഓപ്പണര്‍ തകുട്സ്വാനഷി കൈറ്റാനോവിനെ മികച്ച ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്.