NEWS

കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി

വെഞ്ഞാറമൂട്: ബൈക്കില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റൂ.ബൈക്ക് യാത്രികനായ വെമ്ബായം കുഞ്ചിക്കുഴി മിനി ഭവനില്‍ അനില്‍ കുമാറിനാണ്(47) പരിക്കേറ്റത്.

എം.സി റോഡില്‍ വെമ്ബായത്തിന് സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്.

 

Signature-ad

 

എതിരെ വന്ന ബൈക്കില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട ബസ് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച്‌ തകര്‍ത്തശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിന് മുകളിലേക്ക് വീണുവെങ്കിലും ഇടിച്ചയുടനെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Back to top button
error: