ഉരുളക്കിഴങ്ങ് വലുത് – 4 എണ്ണം
സവാള – 2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 4 എണ്ണം വട്ടത്തിൽ, ചെറുതായി മുറിച്ചത്
കറിവേപ്പില
നാരങ്ങാ നീര് – 1 ടേബിള്‍സ്പൂണ്‍
ജീരകം – ½ ടീസ്പൂണ്‍
കടലമാവ് – 1 കപ്പു
അരിപ്പൊടി – 2 ടേബിൾസ്പൂൺ.
കായപ്പൊടി – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
മുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്.
എണ്ണ
കടുക്
വെള്ളം
മല്ലിയില
ഉണ്ടാക്കുന്ന വിധം :-
ഉരുളക്കിഴങ് പുഴുങ്ങി തൊലി കളഞ്ഞു ഉടച്ചു വെക്കുക.
ഫ്രൈയിങ് പാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് കടുക് , ജീരകം എന്നിവ പൊട്ടിച്ചതിലേക്ക് സവാള, ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക.
ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക.
ഇതിലേക്ക് ഉടച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും, ആവശ്യത്തിന് മല്ലിയിലയും, നാരങ്ങാ നീരും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച കൂട്ട് തണുക്കാന്‍ വെക്കുക.
ഒരു ബൗളില്‍ കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളക് പൊടി, കായപ്പൊടി എന്നിവ വെള്ളം ഒഴിച്ച് നന്നായി കലക്കി , അധികം ലൂസാകാതെ ഇഡ്ഡലി മാവിന്റെ പാകത്തില്‍ തയ്യാറാക്കുക.
ചീനച്ചട്ടിയില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങു കൂട്ട്, ചെറിയ ഉരുളകള്‍ ആക്കി,തയാറാക്കിവച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയില്‍ ഇട്ടു വറുത്തെടുക്കുക.