പാറ്റ്ന: അപ്രതീക്ഷിതമായി ബിഹാറില്‍ ഭരണകക്ഷിയുടെ ഭാഗമായതോടെ കോണ്‍ഗ്രസിൽ മന്ത്രി സ്ഥാനത്തിനു വേണ്ടി അടിതുടങ്ങി.
അടുത്തയാഴ്ച മന്ത്രിസഭാ വികസനം നടക്കുമെന്നാണു സൂചന. 19 എംഎല്‍എമാരാണു കോണ്‍ഗ്രസിനുള്ളത്.
തനിക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് ഖഗാരിയ സദര്‍ എംഎല്‍എ ഛത്രപതി യാദവ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു കത്തയച്ചു. കോണ്‍ഗ്രസിലെ ഏക യാദവ എംഎല്‍എയാണു താനെന്നും തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ഒബിസി വിഭാഗങ്ങള്‍ക്കുള്ള സന്ദേശമായിരിക്കുമെന്നുമാണു ഛത്രപതി യാദവിന്റെ വാദം.