ചെന്നൈ: തമിഴ്നാട് വില്ലുപുരത്ത് വാഹനം തടഞ്ഞുനിര്‍ത്തി ഡിഎംകെ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ അംഗം ജയകുമാറാണു കൊല്ലപ്പെട്ടത്. മൂന്നുദിവസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവാണ് ജയകുമാര്‍.
ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നു ചിദംബരത്തേക്കു പോകുകയായിരുന്നു ജയകുമാറിനെ ആഗോള ഗ്രാമമായ ഓറോവില്ലിനു സമീപം വച്ച് ഇരുചക്രവാഹനത്തിലെത്തിയ സായുധ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന് നു.
രണ്ടു ദിവസം മുന്‍പ് ചെന്നൈ തിരുവള്ളൂരില്‍ ഡിഎംകെയുടെ പ്രാദേശിക നേതാവ് മോഹനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു.