പാലക്കാട്: രണ്ട് വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും കാമുകനുമെതിരെ കേസ്. ഇരുവരെയും ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെ കോയമ്ബത്തൂരിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാര്‍ഡ് എടുക്കുന്നതിനായി പോയ സഫ്ന തിരിച്ചുവന്നില്ല.ഇതോടെ വീട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് രാത്രിതന്നെ ഇവരെ പിടികൂടുകയായിരുന്നു.
സഫ്ന വിവാഹിതയാണ്. രണ്ടുവയസായ കുഞ്ഞിനെ വീട്ടിലാക്കിയ ശേഷം കാമുകനായ തൗഫീഖിനൊപ്പം പോകുകയായിരുന്നു. സഫ്നയുടെ സഹോദരന്റെ പരാതിയിലാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്.