NEWS

അന്യസംസ്ഥാന ലോട്ടറി വിൽപ്പന തടഞ്ഞ കേരളത്തിന്റെ നടപടിയ്ക്കെതിരെ നാഗലാന്റ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി :നിയമഭേഭഗതിയിലൂടെ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന
തടഞ്ഞ കേരളത്തിന്റെ നടപടിയ്ക്കെതിരെ നാഗലാന്റ് സുപ്രീംകോടതിയിൽ.
കേരളം നടത്തിയ നിയമ നിര്‍മ്മാണം ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നാണ് അപ്പില്‍ ഹര്‍ജ്ജിയിലെ നാഗലാന്റിന്റെ വാദം.ലോട്ടറി ചട്ടങ്ങള്‍ രൂപികരിയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും നാഗാലാന്റ് അവകാശപ്പെടുന്നു.ലോട്ടറി നിയമ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആണ് നടത്തെണ്ടതെന്ന് എന്നാണ് നാഗാലാന്റ് നിലപാട്.
നേരത്തെ സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. ചൂതാട്ടത്തതിന്റെ പരിധിയില്‍ ലോട്ടറി വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്‌ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.

Back to top button
error: