കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് മരണപ്പെട്ട ദേവനന്ദയുടെ മാതാവ് ഇ.വി. പ്രസന്നക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കഴിഞ്ഞ മെയ് ഒന്നിനാണ് ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ചതിനെ തുടർന്ന് കരിവെള്ളൂർ എ.വി സ്മാരക ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥി പെരളത്തെ ദേവനന്ദ (16) മരിച്ചത്. വിഷബാധയേറ്റ് 17 വിദ്യാർത്ഥികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ദേവനന്ദയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ജൂൺ മാസത്തിൽ നിയമസഭ സമിതി ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞ ദേവനന്ദയുടെ വീട് സന്ദർശിച്ചിരുന്നു.