IndiaNEWS

ഓണ്‍ലൈൻ റമ്മി നിരോധനം: പൊതുജനാഭിപ്രായം തേടി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: ഓൺലൈൻ റമ്മി നിരോധിക്കുന്ന കാര്യത്തിൽ ജനാഭിപ്രായം സ്വരൂപിക്കാൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾ, ചെറുപ്പക്കാർ, രക്ഷകർത്താക്കൾ, അധ്യാപകർ, യുവാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നുതുടങ്ങി വിവിധ വിവിഭാഗം ജനങ്ങളുടെ അഭിപ്രായമാണ് സർക്കാർ തേടുന്നത്.

ആഭ്യന്തര സെക്രട്ടറിയുടെ ഇ മെയിൽ ഐഡിയിൽ ഈ മാസം 12ന് മുമ്പായി അഭിപ്രായങ്ങൾ അറിയിക്കണം. വിവരങ്ങൾ പ്രത്യേകമായി നൽകണമെന്ന് കരുതുന്ന സംഘടനകളോ സ്ഥാപനങ്ങളോ ഒൻപതാം തീയതിക്ക് മുമ്പായി homesec.tn.gov.in എന്ന വിലാസത്തിൽ അയക്കണം.

Signature-ad

അഭിപ്രായങ്ങൾ അറിയിച്ചതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി പിന്നീട് കൂടിക്കാഴ്ചയും നടത്തും. ഓൺലൈൻ റമ്മിയും മറ്റ് ചൂതാട്ടങ്ങളും കളിച്ച് പണം നഷ്ടമായി നിരവധി ചെറുപ്പക്കാർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തതോടെയാണ് സർക്കാരിന്‍റെ നീക്കം.

Back to top button
error: