NEWS

കക്കി-ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട്

റാന്നി: കക്കി-ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്നാണിത്.അപ്പർ റൂൾ ലെവലിലെത്തിയാൽ ( URL)നിയന്ത്രിതമായ രീതിയിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
മഴയുടെ തോതും പമ്പാ നദിയിലെ ജലനിരപ്പും പരിഗണിച്ച് സംസ്ഥാന റൂൾ ലെവൽ നിരീക്ഷണ സമിതിയാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
 പമ്പ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചൽ വാലി, കണമല,  അരയാഞ്ഞിലിമൺ, കുറുബൻമൂഴി,  അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറൻമുള, ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻ വണ്ടൂർ കടപ്ര, നിരണം മേഖലയിൽ പമ്പ നദീ തിരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയും നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും എന്നാൽ
ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും തീരുമാനങ്ങൾ കൈക്കൊള്ളുന്ന മുറക്ക് കൂടുതൽ അറിയിപ്പുകൾ നൽകുന്നതാണെന്നും അധികൃതർ അറിയിച്ചു.എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും തയ്യാറാണെന്നും അറിയിപ്പിൽ പറയുന്നു.

Back to top button
error: