കൊച്ചി: ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ കൂടി കേരളത്തിലേക്ക്. ഇരുപത്തുയൊന്നുപേര്‍ വീതമുളള സംഘം എറണാകുളം, ആലപ്പുഴ ജില്ലകളിലേക്കാകും എത്തുക.
സംസ്ഥാന സര്‍ക്കാര്‍ എത്തിച്ച കെഎസ്ആര്‍ടിസി ബസില്‍ ഉച്ചയ്ക്കുശേഷം തമിഴ്‌നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്. പലയിടത്തുനിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
മുന്‍ പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയിലാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരും ഡാം മാനേജ്മെന്റും. പല ഡാമുകളും തുറക്കേണ്ടി വന്നുവെങ്കിലും എവിടെയും പ്രളയ സാധ്യതയോ അപകടഭീതിയോ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഇടുക്കിയിലെ പൊന്മുടി, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ട്.