കോഴിക്കോട് : നാട്ടിൽ ഓണം ആഘോഷിക്കാൻ പ്ലാൻ ചെയ്ത് കാത്തിരിക്കുന്ന ഗൾഫ് മലയാളികൾക്ക് ഇത്തവണ കൈപൊള്ളും.രണ്ടിരട്ടിയിലേറെയാണ് കേരളത്തിലേക്കുള്ള യാത്രയ്ക്ക് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
ഓഗസ്റ്റ് 20 മുതല്‍ കണ്ടാല്‍ കണ്ണുതള്ളുന്ന നിരക്കാണ് വിമാനക്കമ്ബനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബഹ്റൈനിൽ നിന്നും കണ്ണൂരേക്ക് യാത്ര ചെയ്യണമെങ്കിൽ 32,000 രൂപ മുടക്കണം.ഇപ്പോൾ 18,000 രൂപയാണ്.അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 29,200 രൂപ വേണ്ടിവരുമ്ബോള്‍ ഇപ്പോളത്- 8,400 രൂപയാണ്.അതേപോലെ കോഴിക്കോട്- റിയാദ് 30,400 രൂപ മുടക്കേണ്ടിവരും. ഇപ്പോഴത് 14,500 രൂപയാണ്.കോഴിക്കോട്- ജിദ്ദ: 29,000 രൂപയാണ്.ഇപ്പോഴത് 17,000 രൂപയാണ്.
കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് പോകാന്‍ 44,600 രൂപയാകും. അതേസമയം ദോഹയില്‍ നിന്നും കൊച്ചിയിലേക്കു വരാന്‍ 15,200 രൂപയും. കൊച്ചി-അബുദാബി: 39,000 രൂപയാകുമ്ബോള്‍ അബുദാബി- കൊച്ചി: 9,700 രൂപയ്ക്കു യാത്ര ചെയ്യാം. തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് 19,000 രൂപയാണ് റേറ്റ്. അതേസമയം മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് 8,800 രൂപയും. പ്രവാസിക മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന തിരുവനന്തപുരം- ഷാര്‍ജ റൂട്ടില്‍ 35,000 രൂപ മുടക്കണം യാത്രയ്ക്ക്. അതേസമയം ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരാന്‍ 12,700 രൂപ മതിയാകും.