മലപ്പുറം :മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്ബൂര്‍ണ അവധി പ്രഖ്യാപിച്ചതായുള്ള പ്രചാരണം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ എഫ് ബി പേജിന്റെ രൂപത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. മഴ ശക്തമായതിനാല്‍ മണ്ണിടിച്ചില്‍ ഭീഷണിയുളള ജില്ലയില്‍ നിലമ്ബൂര്‍, ഏറനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെന്നും കളക്ടര്‍ വി ആര് പ്രേംകുമാര്‍ വ്യക്തമാക്കി.