കല്പറ്റ: രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് ഒരുങ്ങുമ്പോൾ അതിൻ്റെ പ്രചരണത്തിന് മുന്നോടിയായി വയനാട് കളക്ടർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ രൂക്ഷ വിമർശനം. ഒട്ടേറെപ്പേർ കളക്ടറുടെ നിലപാടിനെ വിമർശിച്ചു കൊണ്ട് പൊങ്കാലയിട്ടു. ആദ്യ പോസ്റ്റിൽ ഹിന്ദി അക്ഷരങ്ങൾ മലയാളയത്തിലേക്ക് മാറ്റിയപ്പോൾ സംഭവിച്ച അക്ഷരത്തെറ്റിനെ വിമർശിച്ചു. അതിനെക്കാൾ കൂടുതൽ കമൻ്റുകളെക്കാൾ പുതിയ പോസ്റ്ററിന് ചുവടെ വന്നിരിക്കുന്നത്.
പ്രാധാന മന്ത്രി ആഹ്വാനം ചെയ്ത സന്ദേശം കേരള മുഖ്യമന്ത്രിയുടെ പേരിലാക്കിയതിനാണ് വിമർശനം. രാജ്യം ഇതുവരെയും സ്വാതന്ത്ര്യം നേടിയിട്ടില്ലെന്ന് പ്രസ്താവിച്ച പാർട്ടിയുടെ നേതാവായ പിണറായിയുടെ ഫോട്ടോ മാറ്റണമെന്ന കമൻ്റാണ് പലരും ഇട്ടിരിക്കുന്നത്. ജില്ലാ കലക്ടർ രാഷ്ട്രീയ നേതൃത്വത്തിന് അടിമപ്പെട്ടുവെന്നാണ് പല കമൻ്റിൻ്റെയും ധ്വനി.
ഏതാനും കമൻറുകൾ:
‘ദേശീയ പതാക ഉയർത്താൻ നിർദ്ദേശം നൽകിയത് പ്രധാനമന്ത്രിയാണ്. ബഹുമാന്യ കലക്ടർ മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ചതിൽ കുറ്റം പറയുന്നില്ല. പക്ഷേ ഇതിന് ആഹ്വാനം ചെയ്ത നമ്മുടെ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാത്തത് പ്രതിഷേധം തന്നെയാണ്. അങ്ങ് പാർട്ടിയുടെ പ്രതിനിധി അല്ല എന്നോർക്കുക.’
‘ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജൂലൈ 31-ലെ ‘മൻ കീ ബാത്തി’ലൂടെയുള്ള ആഹ്വാനമാണല്ലോ എല്ലാ വീടുകളിലും പതാക ഉയർണം എന്നത്. സർക്കുലർ കേരളത്തിലെത്തിയപ്പം പ്രധാനമന്ത്രി പുറത്തായോ മാഡം..? ദേശീയതയിലും രാഷ്ട്രീയം വേണോ…? സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് പ്രചരിപ്പിച്ചു കരിദിനം ആചരിച്ച പാർട്ടിയുടെ നേതാവിന്റെ ഫോട്ടോ വെച്ചതിൽ കടുത്ത രോഷം ….. ‘ഹർഘർ തിരംഗ’ എന്ന ആശയം ‘മൻകി ബാത്തി’ലൂടെ ഭാരത ജനതയോടാഹ്വാനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കുന്നതിന് നാണക്കേട് തോന്നിയ കളക്ടർ മുഖ്യമന്ത്രിയുടെചിത്രം വെച്ചത് ജില്ല ഭരണകൂടത്തിന്റെ രാഷ്ട്രീയ വിധേയത്വമാണ് പ്രകടമാക്കുന്നത്’