KeralaNEWS

ടിപ്പറിലെ വെള്ളം ഒഴുക്കിക്കളയാന്‍ ഉയര്‍ത്തിയ ക്യാരിയര്‍ വൈദ്യുതി ലൈനില്‍ത്തട്ടി ഡ്രൈവര്‍ മരിച്ചു

മാനന്തവാടി (വയനാട്): ടിപ്പര്‍ ലോറിയുടെ ക്യാരിയര്‍ വൈദ്യുത ലൈനില്‍ കുടുങ്ങി ഡ്രൈവര്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്.

തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍വച്ചാണ് ജബ്ബാറിന് വൈദ്യുതാഘാതമേറ്റത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. ബോഡിക്കുള്ളിലുണ്ടായിരുന്ന വെള്ളം ഒഴുക്കി കളയാന്‍ ക്യാരിയര്‍ പൊക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ കുടുങ്ങി.

Signature-ad

തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്.

 

Back to top button
error: