CrimeNEWS

മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

എടപ്പാള്‍: വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയായ യുവാവ് അറസ്റ്റില്‍. എടപ്പാള്‍ നടുവട്ടം സ്വദേശി അമീര്‍ അലി(30)യെയാണ് ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്.

മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ചങ്ങരംകുളം പോലീസ് അമീര്‍ അലിയെ അറസ്റ്റുചെയ്യുകയായിരുന്നു. മൂന്നുമാസം മുമ്പാണ് അമീര്‍ അലി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ചങ്ങരംകുളത്തുവെച്ച്, സ്‌കൂളില്‍ പോയിരുന്ന 16 വയസ്സുള്ള പെണ്‍കുട്ടിക്ക് മൊബൈല്‍ നമ്പര്‍ കൈമാറിയശേഷം സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

Signature-ad

ചൊവ്വാഴ്ച വീട്ടില്‍ പെണ്‍കുട്ടി മാത്രമേ ഉള്ളുവെന്നു മനസ്സിലാക്കിയ യുവാവ് ഉച്ചയോടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ വീട്ടുകാരുടെ പരാതിപ്രകാരമാണ് പോക്സോ നിയമപ്രകാരം യുവാവിനെ അറസ്റ്റുചെയ്തത്.

എസ്.ഐ. രാജേന്ദ്രന്‍, എസ്.സി.പി.ഒ. ഷിജു, സി.പി.ഒ.മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്‌ചെയ്തു.

 

Back to top button
error: