NEWS

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് പിഴയോടുകൂടി വീണ്ടും അവസരം; അവസാന തീയതി ഡിസംബർ 31

ദായ നികുതി റിട്ടേണ്‍ (ഐടിആര്‍ – income tax return) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 (July 31) ഞായറാഴ്ചയായിരുന്നു.ഇനിയും ഫയൽ ചെയ്യാത്തവർക്ക് ഈ രീതിയിൽ റിട്ടേൺ ഫയൽ ചെയ്യാം.
ജൂലൈ 31-ന് ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് ഡിസംബര്‍ 31 വരെ ബിലേറ്റഡ് ഐടിആര്‍ എന്ന ഓപ്ഷനിലൂടെ ഇത് ഫയല്‍ ചെയ്യാവുന്നതാണ്. നികുതിദായകര്‍ക്ക് നിശ്ചിത തീയതിക്ക് ശേഷം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥയാണിത്.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234 എഫ് പ്രകാരം ചാര്‍ജ് ഈടാക്കും. എന്നാല്‍ കാലതാമസം അനുസരിച്ച്‌ ഇത് വര്‍ദ്ധിക്കുകയും ചെയ്യും.

സെക്ഷന്‍ 234 എഫ് പ്രകാരം, 5 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള നികുതിദായകര്‍ ജൂലൈ 31 ന് ശേഷം ഐടിആര്‍ ഫയല്‍ ചെയ്താല്‍ 5,000 രൂപ പിഴ അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ള നികുതിദായകര്‍ക്ക് 1000 രൂപയാണ് പിഴ.

അതേസമയം ആദായനികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ പിഴയൊന്നും അടക്കേണ്ടതില്ല.

Signature-ad

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കും ഒറിജിനല്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പുതുക്കിയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനുള്ള അവസാന തീയതിയും 2022 ഡിസംബര്‍ 31 ആണ്.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ ഇവയാണ്

  • ആധാർ‌ നമ്പർ‌ അല്ലെങ്കിൽ‌ എൻ‌റോൾ‌മെന്റ് ഐഡി
  • പാൻ‌ കാർഡ് / പാൻ നമ്പർ
  • തൊഴിലുടമയിൽ നിന്നുള്ള ഫോം-16
  • വീട് വാടക രസീതുകൾ
  • ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
  • ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
  • പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
  • ലോട്ടറി വരുമാനം
  • ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ

എങ്ങനെ ഓൺലൈനായി ഫയൽ ചെയ്യാം?

> ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം-

> ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ https://www.incometax.gov.in/iec/foportal/ തിരഞ്ഞെടുക്കുക.

> യൂസർനെയിം, പാസ്‌വേഡ്, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

> യൂസർനെയിം, പാസ്‌വേഡ്, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

> ‘ഇ-ഫയൽ’ മെനുവിൽ ക്ലിക്ക് ചെയ്ത് ‘ഇൻകം ടാക്സ് റിട്ടേൺ’ ലിങ്ക് ക്ലിക്ക് ചെയ്ത് ‘തുടരുക’ (Continue) എന്നതിൽ ടാപ്പ് ചെയ്യുക.

> നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും ഫോമിലെ ആവശ്യമായ ഭാ​ഗങ്ങൾ പൂരിപ്പിക്കുക.

> ‘ടാക്‌സസ് പേയ്‌ഡ് ആൻഡ് വെരിഫിക്കേഷൻ’ ടാബിൽ ഉചിതമായ വെരിഫിക്കേഷൻ ഓപ്‌ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ‘പ്രിവ്യൂ ആൻഡ് സബ്മിറ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

> തുടർന്ന് നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് പരിശോധിക്കുക.

> ശേഷം ഐടിആർ ‘സമർപ്പിക്കുക’.

> ‘I would like to e-verify’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, EVC, Aadhaar OTP, Prevalidated ബാങ്ക്, മുൻകൂർ വാലിഡേറ്റഡ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയിലൂടെ ആവശ്യപ്പെടുമ്പോൾ EVC/OTP നൽകിക്കൊണ്ട് ഇ-വെരിഫിക്കേഷൻ നടത്താം.

> 60 സെക്കൻഡിനുള്ളിൽ EVC/OTP നൽകണം.

> ശേഷം ആദായ നികുതി റിട്ടേൺ സബ്മിറ്റ് ആയിക്കോളും.

> സമർപ്പിച്ച ഐടിആർ പിന്നീട് ‘മൈ അക്കൗണ്ട് > ഇ-വെരിഫൈ റിട്ടേൺ’ ഓപ്‌ഷൻ ഉപയോഗിച്ചോ ഒപ്പിട്ട ഐടിആർ-വി യിൽ നിന്ന് സിപിസിയിലേക്ക് അയച്ചോ പരിശോധിച്ചുറപ്പിക്കേണ്ടതാണ്.

Back to top button
error: