NEWS

തിരുവനന്തപുരത്ത് വീട്ടമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം :കല്ലമ്ബലം, നവായിക്കുളത്ത് വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നാവായിക്കുളം പൊയ്കവിള വീട്ടില്‍ ഷീജയെ (36) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ ഭര്‍ത്താവ് ഹാഷിം മദ്യപിച്ച്‌ വീട്ടിലെത്തി ഇവരെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Signature-ad

 

വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്ബാണ് നാട്ടിലെത്തിയത്. ആഷിക് (21 ) അജ്മല്‍ (12 ) എന്നിവര്‍ മക്കളാണ്.

Back to top button
error: