NEWS

മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുണ്ടക്കയം:കൂട്ടിക്കൽ പുല്ലകയാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കുന്നുംപുറത്ത് റിയാസ് (45) ആണ് മരിച്ചത്.കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയാണ് റിയാസ്.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ടൗണിനു സമീപം പുല്ലകയാറില്‍ റിയാസ് ഒഴുക്കില്‍പ്പെട്ടത്. റിയാസ് ഒഴുകിനടക്കുന്നതു കണ്ട് ഒരു കിലോമീറ്ററോളം നാട്ടുകാര്‍ പിന്നാലെ ഓടിയിരുന്നു. ചപ്പാത്തിനു ഒരു കിലോമീറ്റര്‍ താഴെ മണ്ണില്‍ ആഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കരകവിഞ്ഞൊഴുകുന്ന ആറ്റില്‍ പലയിടങ്ങളിലും റിയാസ് പൊങ്ങിത്താഴുന്നതു കണ്ടു. ഒടുവില്‍ ചപ്പാത്ത് പാലത്തിനു താഴെ റോഡില്‍ നിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവരുന്നതു കണ്ടെങ്കിലും രക്ഷിക്കാനായില്ല. ആ സമയത്തും ജീവനുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Signature-ad

 

 

 

തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നുരാവിലെ മൃതദേഹം കണ്ടെത്തിയത്.അതേസമയം റാന്നി പമ്പയാറ്റിൽ വീണ നാറാണമൂഴി ചീങ്കയിൽ റജിയെ ഇനിയും കണ്ടെത്താനായിട്ടില്ല.ഇന്നലെ വൈകിട്ട് അത്തിക്കയം പാലത്തിൽ നിന്നാണ് റജി പമ്പയാറ്റിൽ വീണത്.ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Back to top button
error: