ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 31 ആണ്. അതായത് മറ്റന്നാൾ. അവസാന തിയതി വരുന്നത് ഞായറാഴ്ചയാണ്. അതിനാൽ തന്നെ ബാങ്കിൽ നേരിട്ടെത്തി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരാണെങ്കിൽ അവർക്ക് ഇന്ന് കൂടി മാത്രമേ അവസരമുണ്ടാകൂ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക.
രണ്ട് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനായി ശേഷിക്കുന്നത്. അതിൽ അവസാന തിയതി ഞാറാഴ്ചയുമാണ്. ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.
2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാനുള്ള അവസരം ഈ മാസം അവസാനിക്കും. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.
നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ ഇവയാണ്
- ആധാർ നമ്പർ അല്ലെങ്കിൽ എൻറോൾമെന്റ് ഐഡി
- പാൻ കാർഡ് / പാൻ നമ്പർ
- തൊഴിലുടമയിൽ നിന്നുള്ള ഫോം-16
- വീട് വാടക രസീതുകൾ
- ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ
- ബാങ്ക് പാസ്ബുക്ക്, സ്ഥിര നിക്ഷേപം
- പോസ്റ്റ് ഓഫീസ് സേവിംഗ്സ് പാസ്ബുക്ക്
- ലോട്ടറി വരുമാനം
- ക്ലബ്ബ് വരുമാനത്തിന്റെ വിശദാംശങ്ങൾ