NEWS

ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കും

യൂട്യൂബിലൂടെ അസഭ്യം പറഞ്ഞ വിജയ് പി നായരെ കൈകാര്യം ചെയ്ത കേസിൽ ചലച്ചിത്രകാരി ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും .തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മി ,ദിയ സന ,ശ്രീലക്ഷ്മി അറക്കൽ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത് .

തങ്ങൾക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വിജയ് പി നായർ വിളിച്ചിട്ടാണ് പോയതെന്നും ജാമ്യഹർജിയിൽ പറയുന്നു .വീഡിയോ നീക്കം ചെയ്യാൻ തയ്യാറാകാത്തതിനാൽ ഒത്തുതീർപ്പ് ചർച്ചയ്ക്കായാണ് വിജയ് പി നായരുടെ താമസ സ്ഥലത്തേയ്ക്ക് പോയതെന്നും ഹർജിയിൽ വിശദീകരിക്കുന്നു .

Signature-ad

ഇവരുടെ അറസ്റ്റ് തൽക്കാലം വേണ്ട എന്ന നിലപാടിൽ ആണ് പോലീസ് .ജാമ്യമില്ലാ വകുപ്പുകൾ നീക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട് .

Back to top button
error: