മുംബൈ: ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീനകൈഫിനും എതിരേ ഇന്‍സ്റ്റഗ്രാമിലൂടെ വധഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍. നടന് വിക്കി കൗശലിനെ വധിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിക്കി കൗശല്‍ പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് ലഖ്നൗ സ്വദേശിയായ മന്‍വീന്ദര്‍ സിങ് അറസ്റ്റിലായത്. നടിയെയും സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ ശല്യം ചെയ്യുന്നുണ്ടായിരുന്നു.
വിക്കി കൗശലിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കത്രീന കൈഫിനോടുള്ള കടുത്ത ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്കി.
നടിയെ കല്യാണം കഴിക്കുകയാണ് തന്റെ ആഗ്രഹമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മുംബൈ സാന്താക്രൂസ് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ സിനിമയിലും ടി.വി സീരിയലുകളിലും അഭിനയിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു മന്‍വീന്ദര്‍ എന്നാണ് റിപ്പോര്‍ട്ട്.
ഐ.പി.സി സെക്ഷന്‍ 506 (2),354 (ഡി), ഐപിസി 67 പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം.